ന്യൂയോർക്ക്: സംവഹനശേഷി കൂടിയ മൂൺറോക്കറ്റിന്റെ ആദ്യ വിക്ഷേപണം 2018 ലായിരിക്കുമെന്നു നാസ. റോക്കറ്റിന്റെ സഹായത്തോടെ മനുഷ്യരെ ചന്ദ്രപദത്തിലെത്തിക്കാൻ വൈറ്റ് ഹൈസ് നിർദേശം നൽകിയതിനേത്തുടർന്നാണ് നാസ വിക്ഷേപണം വൈകിപ്പിക്കുന്നത്. ബഹിരാകാശ യാത്രികരെ വഹിക്കുന്ന ഓറിയോൺ പേടകവുമായി മൂൺറോക്കറ്റ് 2018 നവംബറിൽ വിക്ഷേപിക്കാനാണു നാസ തയാറെടുക്കുന്നത്. മനുഷ്യരെ ചൊവ്വയിലെത്തിക്കാനുളള പദ്ധതിയുടെ ആദ്യപടിയായാണ് നാസ മൂൺറോക്കറ്റ് വിക്ഷേപണം നടത്തുന്നത്.