ലോസ്ഏഞ്ചൽസ്: ഓസ്കർ സംഘാടകരായ അക്കാഡമി ഓഫ് മോഷൻ പിക്ചർ ആർട്ട് ആൻഡ് സയൻസ് പ്രസിഡന്റ് ഷെറിൽ ബൂൺ ഇസാക്സ് പ്രസിഡന്റ് പദവിക്കൊപ്പം അക്കാഡമിയുടെ ഭരണ സമിതി അംഗത്വവും രാജിവയ്ക്കുകയാണെന്നു അറിയിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്ക് ഇനി മത്സരിക്കാനില്ലെന്നും അവർ വ്യക്തമാക്കി. അക്കാഡമിയുടെ ആദ്യത്തെ ആഫ്രിക്കൻ -അമേരിക്കൻ പ്രസിഡന്റായ ബൂണി കഴിഞ്ഞ 24 വർഷമായി ഭരണസമിതി അംഗമാണ്.