ഹൈദരാബാദ്: ഹൈദരാബാദിൽ 4.41 കോടി രൂപയുടെ അസാധു നോട്ട് സിറ്റി പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് എട്ടു പേരെ അറസ്റ്റ് ചെയ്തു.അസാധു നോട്ടുകൾ കൈമാറ്റം ചെയ്യാൻ ശ്രമിക്കവേയാണ് ഇവർ പിടിയിലായത്. ഒരു കാറും ഒന്പതു സെൽ ഫോണുകളും പോലീസ് പിടിച്ചെടുത്തു.