ഇംഫാൽ: മണിപ്പുരിൽ എണ്ണടാങ്കറിനു നേർക്ക് തീവ്രവാദികൾ വെടിവയ്പ് നടത്തി. ദിമാപുരിൽനിന്ന് ഇംഫാലിലേക്കു പോയ ടാങ്കറാണ് കാംഗ്പോപ്കിയിൽ ആക്രമിക്കപ്പെട്ടത്. ടാങ്കർ ഡ്രൈവർ ഉൾപ്പെടെ രണ്ടു പേർക്കു പരിക്കേറ്റു.
വെടിയേറ്റ് ഡ്രൈവർ രാജു കാർക്കിയുടെ തലയ്ക്കു പരിക്കേറ്റു. ടാങ്കറിനും കേടുപാടു സംഭവിച്ചു. സംഭവത്തെ മുഖ്യമന്ത്രി ബിരേൻ സിംഗ് അപലപിച്ചു. ആക്രമണം നടത്തിയ തീവ്രവാദികളെ പിടികൂടാനുള്ള ശ്രമം ഊർജിതമാക്കാൻ പോലീസിനു നിർദേശം നല്കിയെന്നും ആസാം റൈഫിൾസ് പോലീസിനെ സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.