ന്യൂഡൽഹി: ഛത്തീസ്ഗഡിൽ 25 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം കേന്ദ്രസർക്കാർ എൻഐഎ(ദേശീയ അന്വേഷണ ഏജൻസി)യെ ഏൽപ്പിച്ചേക്കുമെന്നു സൂചന. ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ തീവ്രവാദി ആക്രമണ കേസുകളുടെ അന്വേഷണം നടത്തുന്നത് എൻഐഎയാണ്.