ന്യൂഡല്‍ഹി: ഇന്ത്യയിലെ ചോക്ലേറ്റ് വിപണി വളര്‍ച്ചാനിരക്കില്‍ മറ്റു രാജ്യങ്ങളെക്കാള്‍ ഏറെ മുന്പിലാണെന്നു റിപ്പോർട്ടുകൾ. ലണ്ടനിലെ മിന്റല്‍ ഗ്ലാബല്‍ മാര്‍ക്കറ്റ് എന്നസ്ഥാപനം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിവായത്. ഇന്ത്യക്കാര്‍ക്കു ചോക്ലറ്റിനോടുള്ള പ്രിയം തന്നെയാണ് വലിയ തോതിലുള്ള ഉപഭോഗത്തിനു പിന്നിലുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.