ഇറ്റാവ: സമാജ്വാദി പാർട്ടിയിലെ ഭിന്നതയിൽ അഖിലേഷിനു പിന്തുണയുമായി വീണ്ടും മുതിർന്ന പാർട്ടി നേതാവ് രാം ഗോപാൽ യാദവ്. അഖിലേഷ് യാദവിന്റെ പ്രസിഡന്റ്സ്ഥാനം ആർക്കും നല്‍കാനാവില്ലെന്നും എസ്പി ജനറൽ ബോഡി ഐകകണ്ഠ്യേനയാണ് അഖിലേഷിനെ തെരഞ്ഞെടുത്തതെന്നും രാം ഗോപാൽ യാദവ് പറഞ്ഞു.
അഖിലേഷ് എസ്പി അധ്യക്ഷസ്ഥാനം മുലായത്തിനു കൈമാറണമെന്ന ശിവ്പാൽ യാദവിന്റെ ആവശ്യത്തോടു പ്രതികരിക്കുകയായിരുന്നു രാം ഗോപാൽ യാദവ് ശിവ്പാൽ യാദവിനു പാർട്ടി ഭരണഘടനയെക്കുറിച്ച് ഒന്നും അറിയില്ല. അസംബന്ധം പുലന്പാതെ പാർട്ടിക്കുവേണ്ടി പ്രവർത്തിക്കാൻ ശിവ്പാൽ തയാറാകണം-രാം ഗോപാൽ കൂട്ടിച്ചേർത്തു.