ബാഴ്സലോണ: ബാഴ്സലോണ ഡര്‍ബിയില്‍ വിജയം എഫ്സി ബാഴ്സലോണയ്ക്ക്. ലാ ലിഗ ഫുട്ബോളില്‍ എസ്പാനിയോളിനെ അവരുടെ സ്വന്തം സ്റ്റേഡിയം കോര്നെല എല്‍ പ്രാട്ടില് എതിരില്ലാത്ത മൂന്നു ഗോളിനു ജയിച്ച ബാഴ്സലോണ മണിക്കൂറുകള്‍ക്കുശേഷം പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്തെത്തി. ലൂയി സുവാരസിന്റെ ഇരട്ട ഗോളുകളാണ് ബാഴ്സയ്ക്കു ജയമൊരുക്കിയത്. ഇതിനു മുമ്പ് നടന്ന മത്സരത്തില്‍ റയല്‍ മാഡ്രിഡ് 2-1ന് വലന്‍സിയയെ തോല്‍പ്പിച്ച ഒന്നാം സ്ഥാനത്തെത്തിയിരുന്നു. 35 കളിയില്‍ ബാഴ്സലോണയ്ക്ക് 81 പോയിന്റും ഒരു കളി കുറവുള്ള റയലിന് അതേ പോയിന്റും തന്നെയാണ്.
50-ാം മിനിറ്റില്‍ സുവരാസ് ഗോള്‍ തന്റെ ഗോള്‍ക്ഷാമം അവസാനിപ്പിച്ചു. പല ടൂര്‍ണമെന്റുകളിലായി കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍, 540 മിനിറ്റിനുശേഷമാണ് ഉറുഗ്വെന്‍ താരം ബാഴ്സയ്ക്കുവേണ്ടി ഗോള്‍ നേടുന്നത്. എസ്പാനിയോള്‍ മധ്യനിരതാരം യുഡ്രാഡോ ഗോള്‍കീപ്പറിനു നല്കിയ ബാക്ക്പാസിനെ ഓടിപ്പിടിച്ച സുവാരസ് വലയിലേക്കു നിറയൊഴിച്ചു.
75-ാം മിനിറ്റില്‍ ബാഴ്സലോണയ്ക്കു ജയം ഉറപ്പിച്ചുകൊണ്ട് റാക്കിട്ടിച്ച് വല കുലുക്കി. 85-ാം മിനിറ്റില്‍ എസ്പാനിയോള്‍ പ്രതിരോധത്തിലെ പിഴവ് ആവര്‍ത്തിച്ചു. പന്ത് ക്ലിയര്‍ ചെയ്യാനുള്ള നീക്കം ആരോണ്‍ മാര്ട്ടിന് പൂര്‍ണമായും നഷ്ടമാക്കി. ഈ അവസരത്തില്‍ സുവാരസ് രണ്ടാം ഗോളും തികച്ചു.
അത്ലറ്റിക്കോയ്ക്കു വന്‍ ജയം
ആദ്യ 18 മിനിറ്റിനിടെ മൂന്നു ഗോള്‍ നേടിയ അത്ലറ്റിക്കോ മാഡ്രിഡ് 5-0ന് ലാസ് പാല്‍മാസിനെ തകര്‍ത്തു. ജയത്തോടെ അത്ലറ്റിക്കോ മൂന്നാം സ്ഥാനം കൂടുതല്‍ മുറുക്കി. കെവിന് ഗെമിറോ (2,18), സൗള്‍ നിഗ്വെസ് (17), തോമസ് (72), ഫെര്‍ണാണ്ടോ ടോറസ് (90+1) എന്നിവരാണ് അത്ലറ്റിക്കോയ്ക്കായി ഗോള്‍ നേടിയത്.
സുവാരസിന് ഇരട്ടഗോള്‍; ബാഴ്സയ്ക്കു ജയം
11:38 PM Apr 30, 2017 | Deepika.com