ന്യൂയോർക്ക്: മാധ്യമപ്രവർത്തകർക്കായി ഒരുക്കിയ വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിൽ പങ്കെടുക്കാതെ വിട്ടുനിന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പരിഹസിച്ച് ഇന്ത്യൻ വംശജനായ അമേരിക്കൻ ഹാസ്യതാരം ഹസൻ മിൻഹാജ്. ട്രംപ് ഭരണകൂടത്തിന്റെ നൂറാം ദിനാഘോഷത്തിനിടെ മാധ്യമപ്രവർത്തകർക്കെതിരേ പ്രസിഡന്റ് ആഞ്ഞടിച്ചിരുന്നു. ഇതിനു മറുപടിയെന്നവണ്ണമാണ് വിരുന്നിൽനിന്ന് വിട്ടുനിന്ന ട്രംപിനെ മിൻഹാജ് പരിഹസിച്ചത്. ഉത്തർപ്രദേശിലെ അലിഗഡ് സ്വദേശികളാണ് മിൻഹാജിന്റെ മാതാപിതാക്കൾ.
നമ്മുടെ രാഷ്ട്രത്തലവൻ എന്ന അഭിസംബോധനയോടെയാണ് ട്രംപിനെതിരായ പരിഹാസം മിൻഹാജ് ആരംഭിച്ചത്. ‘രാഷ്ട്രത്തലവൻ’ മോസ്കോയിലാണ് ഇപ്പോൾ ജീവിക്കുന്നത്. അവിടുന്ന് ദീർഘമായ വിമാനയാത്ര ആവശ്യമാണ്. അതിനനുവാദം വ്ളാഡ് (വ്ളാഡ്മിർ പുടിൻ) നല്കുക ദുഷ്കരവും. ട്രംപ് അദ്ദേഹത്തിന്റെ തലയിലുദിക്കുന്ന എല്ലാ കാര്യങ്ങളും ട്രീറ്റ് ചെയ്യുകയാണ് പതിവ്. അദ്ദേഹത്തിന് പക്ഷേ, അത്താഴവിരുന്നിൽ പങ്കെടുക്കാൻ സമയം ഇല്ല. കാരണം ഈ മാസം അദ്ദേഹം വളരെയേറെ ബോംബിംഗ് (മണ്ടത്തരങ്ങൾ) ചെയ്തുകഴിഞ്ഞു- മിൻഹാജ് പരിഹസിച്ചു. വൈസ് പ്രസിഡന്റ് മൈക്ക് പെൻസിനെതിരേയും അദ്ദേഹം പരിഹാസം ചൊരിഞ്ഞു. അത്താഴവിരുന്നിൽ പെൻസ് പങ്കെടുക്കാത്തത് അദ്ദേഹത്തിന്റെ ഭാര്യക്ക് അദ്ദേഹത്തെ വിശ്വാസമില്ലാത്തതിനാലാണ്- മിൻഹാജ് പറഞ്ഞു.