ന്യൂഡൽഹി:ലോക്സഭയിലെ കോണ്ഗ്രസ് ഡെപ്യൂട്ടി വിപ്പും മുൻ കേന്ദ്രമന്ത്രിയുമായ കെ.സി. വേണുഗോപാൽ എംപിയെ എഐസിസി ജനറൽ സെക്രട്ടറിയായി നിയമിച്ചു. നിലവിൽ കെപിസിസി ജനറൽ സെക്രട്ടറിയായ പി.സി. വിഷ്ണുനാഥിനെ ദേശീയ സെക്രട്ടറിയായും നിയമിച്ചു. അടുത്ത വർഷം തെരഞ്ഞെടുപ്പു നടക്കേണ്ട കർണാടകയുടെ ചുമതലയാണ് ഇരുവർക്കും. പാതി മലയാളിയായ തമിഴ്നാട്ടിൽ നിന്നുള്ള നേതാവ് ഡോ. എ. ചെല്ല കുമാറിനെ ഗോവയുടെ എഐസിസി ചുമതലക്കാരനായും സെക്രട്ടറിയായി ഡോ. അമിത് ദേശ്മുഖിനെയും നിയമിച്ചു.