മനില: ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകര സംഘടനയുമായി ബന്ധമുള്ള അബു സയാഫ് തീവ്രവാദി ഗ്രൂപ്പിലെ മുതിർന്ന കമാൻഡറായ അൽഹബ്സി മിസായയെ ഫിലിപ്പീൻ സൈന്യം വധിച്ചു. സുളു പ്രവിശ്യയിൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് മിസായയെ വധിച്ചതെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
ദക്ഷിണ ഫിലിപ്പീൻസിൽ വിദേശികളടക്കം നിരവധിപേരെ തട്ടിക്കൊണ്ടുപോയതിൽ മിസായയ്ക്ക് പങ്കുണ്ടായിരുന്നു. മോചന ദ്രവ്യം ആവശ്യപ്പെട്ട് ലഭിച്ചി ല്ലെങ്കിൽ തടവിലുള്ളവരുടെ തലയറുക്കയാണ് ഇവരുടെ രീതി.
കഴിഞ്ഞ വർഷം രണ്ട് കനേഡിയൻ സ്വദേശികളെയും ഒരു ജർമൻ വനിതയെയും ഇവർ തട്ടിക്കൊണ്ടുപോയിരുന്നു.