കറാച്ചി: പാക്കിസ്ഥാനിൽ ഹിന്ദു ക്ഷേത്രത്തിനു നേരേ ആക്രമണം. സിന്ധ് പ്രവിശ്യയിലെ താട്ട ജില്ലയിലുള്ള ക്ഷേത്രമാണ് അജ്ഞാതരുടെ ആക്രമണത്തിൽ തകർന്നത്. ഇന്നലെ പുലർച്ചെ ദർശനത്തിനെത്തിയവരാണ് ആക്രമണ വിവരം പുറത്തറിയിക്കുന്നത്. ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ അക്രമികൾ തകർത്തതായി പോലീസ് അറിയിച്ചു. ആദ്യമായാണ് ഈ ക്ഷേത്രത്തിനു നേർക്ക് ആക്രമണം ഉണ്ടാകുന്നത്. അന്വേഷണം ശക്തമാക്കിയെന്നും കുറ്റവാളികളെ എത്രയും വേഗം പിടികൂടുമെന്നും പാക് ന്യൂനപക്ഷ മന്ത്രിയുടെ ഉപദേഷ്ടാവ് ഡോ. കാട്ടോ മാൽ അറിയിച്ചു.