കറാച്ചി/മുംബൈ: അധോലോക രാജാവ് ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ ദാവൂദിന്റെ വലതു ഭാഗം തളർന്നതായും പറയപ്പെടുന്നു. ഏപ്രിൽ 22ന് കറാച്ചിയിലെ ഒരു ആശുപത്രിയിൽ മസ്തിഷ്കാർബുദം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നതിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഇതോടെ ദാവൂദ് വെന്റിലേറ്ററിലാണെന്നാണ് റിപ്പോർട്ട്.
ദാവൂദിന്റെ ആരോഗ്യം സംബന്ധിച്ച് പുറത്തുവരുന്ന വാർത്തകൾ വാസ്തവമല്ലെന്ന് അദ്ദേഹത്തിന്റെ അടുത്ത അനുയായി ഛോട്ടാ ഷക്കീൽ പ്രതികരിച്ചു. ഷക്കീലാണ് ദാവൂദിനൊപ്പം ആശുപത്രിയിലെന്നാണ് റിപ്പോർട്ട്. അതേസമയം, ദാവൂദ് മരിച്ചെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.