വളരെയധികം ആരാധകരുള്ള ഒരു ടീമാണ് ബംഗളൂരു റോയല്‍ ചലഞ്ചേഴ്സ്. ഏറെ പ്രതീക്ഷകളോടെ വന്‍ താരങ്ങളുമായെത്തിയ അവര്‍ ഇപ്പോള്‍ പുറത്താകലിന്റെ പടിവാതില്‍ക്കലാണ്. എന്നാല്‍, അവര്‍ക്ക് പ്ലേ ഓഫ് കളിക്കാന്‍ ഇനിയും സാധ്യതകളുണ്ട്. ഒമ്പതു കളികളില്‍നിന്ന് അഞ്ചു പോയിന്റ് മാത്രമാണ് ബംഗളൂരുവിന് അവശേഷിക്കുന്നത്. പ്ലേ ഓഫ് ഒരു വിദൂര സ്വപ്നമാണെങ്കിലും അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. മറ്റു ടീമുകളുടെ പ്രകടനത്തെ ആശ്രയിച്ചാകും ബംഗളൂരുവിന്റെ പ്ലേ ഓഫ് പ്രവേശനം. ഇനിയുള്ള നാലു മത്സരങ്ങളിലെ വിജയം അനിവാര്യമാണ്. അപ്പോള്‍ അവര്‍ക്ക് 13 പോയിന്റാകും. പോയിന്റ് നിലയിലുള്ള കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, മുംബൈ ഇന്ത്യന്‍സ് എന്നീ ടീമുകള്‍ ഇനിയുള്ള മത്സരങ്ങളൊക്കെ വിജയിക്കുകയും മറ്റു ടീമുകളേക്കാള്‍ മികച്ച പ്രകടനം മൂന്നാം സ്ഥാനത്തുള്ള സണ്‍ റൈസേഴ്സ് പുറത്തെടുക്കുകയും ചെയ്താല്‍ 13 പോയിന്റേ ലഭിച്ചുള്ളൂ എങ്കിലും ബംഗളൂരുവിന് പ്ലേ ഓഫിലെത്താം.
ബംഗളൂരുവിന്റെ സാധ്യതകള്‍
ഇനിയുള്ള എല്ലാം മത്സരങ്ങളിലും വിജയിച്ച് 15 പോയിന്റ് സ്വന്തമാക്കുക
കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഇനിയുള്ള അഞ്ചു മത്സരങ്ങളില്‍ മൂന്നിലെങ്കിലും വിജയിച്ച് 20 പോയിന്റുമായി പ്ലേ ഓഫിലെത്തുക, മുംബൈയും അതുപോലെ മൂന്ന് മത്സരങ്ങളിലെങ്കിലും വിജയിച്ച് 18 പോയിന്റുമായി പ്ലേ ഓഫിലെത്തുക.
സണ്‍ റൈസേഴ്സ് ഇനിയുള്ള അഞ്ചു മത്സരങ്ങളില്‍ മൂന്നില്‍ വിജയിച്ച് 17 പോയിന്റ് സ്വന്തമാക്കി പ്ലേ ഓഫിലെത്തുക.
റൈസിംഗ് പൂന സൂപ്പര്‍ ജയന്റ്സ് ഇനിയുള്ള ആറു മത്സരങ്ങളില്‍ അഞ്ചിലും പരാജയപ്പെട്ട് 10 പോയിന്റ് മാത്രം നേടുക.
ഗുജറാത്ത് ലയണ്‍സും ഡല്‍ഹിയും അവരുടെ മൂന്നു മത്സരങ്ങളില്‍ വിജയിക്കുക, പഞ്ചാബ് രണ്ടിലും.
ഇങ്ങനെയൊക്കെ സംഭവിക്കുകയാണെങ്കില്‍ പേയിന്റ് നില ഇങ്ങനെയാകും.
കോല്‍ക്കത്ത 20, മുംബൈ 18, ഹൈദരാബാദ് 17, റോയല്‍ ചലഞ്ചേഴ്സ് 13, ഗുജറാത്ത് 12, പൂന 10, ഡല്‍ഹി 10.
പോയിന്റ് നിലയില്‍ മുമ്പിലുള്ള മുംബൈയോടും കോല്ക്കത്തയോടും ഹൈദരാബാദിനോടും ബംഗളൂരുവിന് ഇനി മത്സരങ്ങളുണ്ട് എന്നത് അവരുടെ മുന്നോട്ടുള്ള പ്രയാണത്തിനു തടസമാണ്. അതേസമയം, മികച്ച ടീമായ ബംഗളൂരുവിന് ഇവരെയൊക്കെ തോല്പിക്കാന് കെല്്പുള്ള ടീം തന്നെയാണ്.
ബംഗളൂരുവിനു ഇനിയും വഴികളുണ്ട്
11:58 PM Apr 29, 2017 | Deepika.com