ഷറപ്പോവ സെമിയിൽ
11:58 PM Apr 29, 2017 | Deepika.com
സ്റ്റുട്ട്ഗാര്‍ട്ട്; സ്റ്റുട്ട്ഗാര്‍ട്ട് ടെന്നീസ് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറിൽ എസ്റ്റോണിയയുടെ അനറ്റ് കൊന്റവെയ്റ്റിനെ നേരിട്ടുള്ള സെറ്റുകളില്‍ തകര്‍ത്ത് ടെന്നീസിലെ റഷ്യന്‍ വസന്തം മരിയ ഷറപ്പോവ സെമിയിൽ. സ്കോര്‍: 6-3, 6-4. വൈല്‍ഡ്കാര്‍ഡ് എന്‍ട്രിയിലൂടെ ടൂര്‍ണമെന്റിനെത്തിയ ഷറപ്പോവ ഇറ്റലിയുടെ റോബര്‍ട്ടാ വിന്‍സിയെ തകര്‍ത്തെറിഞ്ഞാണ് തിരിച്ചുവരവ് ഗംഭീരമാക്കിയത്. കരിയറിലെ ഏറ്റവും മികച്ച നിമിഷങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്നും വിമര്‍ശകർക്കുള്ള മറുപടി തന്റെ പ്രകടനം മാത്രമാണെന്നും ഷറപ്പോവ പറഞ്ഞു. ഇനിയുമേറെ മുന്നോട്ട് പോകാനുണ്ടെന്നും ഷറപ്പോവ മത്സര ശേഷം വ്യക്തമാക്കി. സെമിയില്‍ ഫ്രാന്‍സിന്റെ ക്രിസ്റ്റീന മാല്ദെനോവിക് ആണ് ഷറപ്പോവയുടെ എതിരാളി.