ഇപ്പോഹ്: മികച്ച തുടക്കം ലഭിച്ചിട്ടും ഇന്ത്യക്കു സമനില. അസ്്ലന്‍ ഷാ കപ്പ് ഹോക്കി ചാമ്പ്യന്‍ഷിപ്പിലെ ആദ്യത്സരത്തില് 1-0ന്റെ ലീഡ് നേടിയിട്ടും ബ്രിട്ടനോട് ഇന്ത്യ 2-2ന്റെ സമനില വഴങ്ങി. 19-ാം മിനിറ്റില്‍ ആകാശ്ദീപ് സിംഗിലൂടെ മുന്നിലെത്തിയ ഇന്ത്യക്കെതിരേ 25-ാം മിനിറ്റില്‍ ടോം കാള്സന് സമനില ഗോള്‍ നേടി. എന്നാല്‍, 48-ാം മിനിറ്റില്‍ ഇന്ത്യ വീണ്ടും ലീഡ് നേടി. പക്ഷേ, ലീഡിന് നാലു മിനിറ്റിന്റെ ആയുസേ ഉണ്ടായിരുന്നുള്ളൂ. 52-ാം മിനിറ്റില്‍ അലന് ഫോര്‍സിത് ബ്രിട്ടനു വിജയതുല്യമായ സമനില സമ്മാനിച്ചു. അവസാന നിമിഷം ബ്രിട്ടനു ലഭിച്ച പെനാല്‍റ്റി കോര്‍ണറില്‍നിന്ന് ഇന്ത്യ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.
ലണ്ടനില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യ ബ്രിട്ടനെ 2-1നു കീഴ്പ്പെടുത്തിയിരുന്നു. ഇന്നു നടക്കുന്ന മത്സരത്തില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടും. മേയ് രണ്ടിന് ഓസ്ട്രേലിയയെയും മേയ് മൂന്നിന് ജപ്പാനെയും മേയ് അഞ്ചിന് മലേഷ്യയെയും ഇന്ത്യ നേരിടും. റൗണ്ട് റോബിന് അടിസ്ഥാനത്തില്‍ നടക്കുന്ന മത്സരത്തില്‍ പോയിന്റ് നിലയില്‍ മുന്നില്‍ വരുന്ന രണ്ടു ടീമുകള്‍ കലാശപ്പോരില്‍ ഏറ്റുമുട്ടും. മലയാളി താരം പി.ആര്. ശ്രീജേഷാണ് ഇന്ത്യയെ നയിക്കുന്നത്. മികച്ച പ്രകടനമാണ് ശ്രീജേഷ് പോസ്റ്റിനുള്ളില്‍ നടത്തിയത്. മത്സരത്തിലുടനീളം ഇന്ത്യയാണ് മുന്നിട്ടുനിന്നതെങ്കിലും ഗോള്‍വസരങ്ങള്‍ പാഴാക്കിയത് ഇന്ത്യക്കു തിരിച്ചടിയായി. പ്രതിരോധം ദുര്‍ബലമായപ്പോള്‍ ഇന്ത്യക്കു രക്ഷയായത് ശ്രീജേഷിന്റെ പ്രകടനമാണ്.
അസ്ലൻ ഷാ ഹോക്കി: ഇന്ത്യക്കു സമനില
11:58 PM Apr 29, 2017 | Deepika.com