കൊച്ചി: വടുതല ഡോണ്‍ ബോസ്കോ സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന ജൂണിയര്‍ ബാസ്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പിൽ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോട്ടയം കണ്ണൂരിനെയും ആതിഥേയരായ എറണാകുളം പത്തനംതിട്ടയെയും തോൽപ്പിച്ചു. തിരുവനന്തപുരം ആലപ്പുഴയെയും കോഴിക്കോട് പാലക്കാടിനെയും പരാജയപ്പെടുത്തി. കോട്ടയം 35-6 എന്ന സ്കോറില്‍ വിജയിച്ചപ്പോള്‍ എറണാകുളം, ജോഷ്വ ജെ. ജോര്‍ജിന്റെ പ്രകടന മികവില്‍ 65-50നാണ് പത്തനംതിട്ടയെ തകര്‍ത്തത്. തിരുവനന്തപുരം 67-57നും കോഴിക്കോട് 60-16നും വിജയം പിടിച്ചെടുത്തു. മറ്റു മത്സരങ്ങളില്‍ മലപ്പുറം വയനാടിനെ 47-14നും പത്തനംതിട്ട തൃശൂരിനെ 63-52നും തകര്‍ത്തു. കോഴിക്കോട് കൊല്ലത്തെ 35-12നും വയനാട് കാസര്‍ഗോഡിനെ 48-16നും വീഴ്ത്തി.
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോട് വയനാടിനെ 37-8ന് തകര്‍ത്തപ്പോള്‍ എറണാകുളം 15-66ന് തൃശൂരിനോടും വയനാട് ഇടുക്കിയോട് 39-4നും തകര്‍ന്നു. മേയ് മൂന്നിനാണ് ഫൈനല്‍ മത്സരങ്ങള്‍. ഈ ചാന്പ്യൻഷിപ്പിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന താരങ്ങളടങ്ങിയ ടീമായിരിക്കും ജൂണില്‍ ഉത്തര്‍പ്രദേശില്‍ നടക്കുന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനുവേണ്ടി കളത്തിലിറങ്ങുക.
എറണാകുളത്തിനും കോട്ടയത്തിനും ജയം
11:58 PM Apr 29, 2017 | Deepika.com