ഇംഫാൽ: മണിപ്പുരിൽ നാലു കോൺഗ്രസ് എംഎൽഎമാരും ഏക തൃണമൂൽ കോൺഗ്രസ് അംഗവും ബിജെപിയിൽ ചേർന്നു. ഇതോടെ നിയമസഭയിൽ കോൺഗ്രസിന്റെ അംഗബലം 22 ആയി ചുരുങ്ങി. ബിജെപി എംഎൽഎമാരുടെ എണ്ണം 28 ആയി ഉയർന്നു. നഗാംതാംഗ് ഹവോകിപ്, വൈ. സൂർചന്ദ്ര സിംഗ്, എസ്. ബീരാ സിംഗ്, ഒ. ലുഖോയി സിംഗ് എന്നീ എംഎൽഎമാരാണു കൂറുമാറിയത്.