ഗാസിയാബാദ്: യുപിയിൽ പടക്ക ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ അഞ്ചു പേർ മരിച്ചു. സാഹിബാബാദിലെ ഫാറുഖ്നഗർ ഗ്രാമത്തിൽ ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു സംഭവം. ഗോഡൗൺ ഉടമയും നാലു തൊഴിലാളികളുമാണു മരിച്ചത്. തൊഴിലാളികളിലൊരാൾ വലിച്ചെറിഞ്ഞ ബീഡിക്കുറ്റിയിൽനിന്നാകാം തീപടർന്നതെന്നാണു പ്രാഥമിക നിഗമനം.