കോൽക്കത്തയോട് ഡൽഹി തോറ്റു കോൽക്കത്ത തലപ്പത്ത്

12:15 AM Apr 29, 2017 | Deepika.com
കോ​​ല്‍​ക്ക​​ത്ത: മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​താ​രം സ​ഞ്ജു സാം​സ​ൺ ഒ​രി​ക്ക​ൽ​കൂ​ടി തി​ള​ങ്ങി​യി​ട്ടും ഡ​ൽ​ഹി ഡെ​യ​ർ ഡെ​വി​ൾ​സി​നു വി​ജ​യി​ക്കാ​നാ​യി​ല്ല. ഡ​ൽ​ഹി ഉ​യ​ർ​ത്തി​യ 161 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് 16.2 ഓ​വ​റി​ൽ മൂ​ന്നു വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​പ്പെ​ടു​ത്തി കൈ​വ​രി​ക്കു​ക​യാ​യി​രു​ന്നു, കോ​ൽ​ക്ക​ത്ത​യ്ക്ക് ഏ​ഴു വി​ക്ക​റ്റി​ന്‍റെ ത​ക​ർ​പ്പ​ൻ ജ​യം. റോ​​ബി​​ന്‍ ഉ​​ത്ത​​പ്പ​​യും ഗൗ​​തം ഗം​​ഭീ​​റും ഒ​​രി​​ക്ക​​ല്‍​കൂടി നൈ​​റ്റ് റൈ​​ഡേ​​ഴ്‌​​സി​​ന് ര​​ക്ഷ​​ക​​രാ​​വു​ക​യാ​യി​രു​ന്നു. ഉ​​ത്ത​​പ്പ​​യു​​ടേ​​ത​​ട​​ക്കം നി​​ര്‍​ണാ​​യ​​ക ക്യാ​​ച്ചു​​ക​​ള്‍ കൈ​​വി​ട്ടതാ​ണ് ഡ​​ല്‍​ഹി​ക്കു തി​രി​ച്ച​ടി​യാ​യ​ത്. ജ​​യ​​ത്തോ​​ടെ കോ​​ല്‍​ക്ക​​ത്ത ഐ​​പി​​എ​​ല്‍ പോ​​യി​​ന്‍റ് പ​​ട്ടി​​ക​​യി​​ല്‍ ഒ​​ന്നാം സ്ഥാ​​നം നി​​ല​​നി​​ര്‍​ത്തി.

മ​​ല​​യാ​​ളി താ​​ര​ങ്ങ​ളാ​യ സ​​ഞ്ജു സാം​​സ​​ണി​​ന്‍റെ​​യും ശ്രേ​​യ​​സ് അ​​യ്യ​​രു​​ടെ​​യും ബാ​​റ്റിം​​ഗ് മി​​ക​​വാ​യി​രു​ന്നു ഡ​ൽ​ഹി ഇ​ന്നിം​ഗ്സി​ന്‍റെ പ്ര​ത്യേ​ക​ത. ഗം​​ഭീ​​ര്‍ 52 പ​​ന്തി​​ല്‍​നി​​ന്ന് 71 റ​​ണ്‍​സു​​മാ​​യി പു​​റ​​ത്താ​​കാ​​തെ​​നി​​ന്ന​​പ്പോ​​ള്‍ ഉ​​ത്ത​​പ്പ 33 പ​​ന്തി​​ല്‍ 59 റ​​ണ്‍​സ് നേ​​ടി പു​​റ​​ത്താ​​യി. ഇ​​രു​​വ​​രും ചേ​​ര്‍​ന്ന് ര​​ണ്ടാം വി​​ക്ക​​റ്റി​​ല്‍ 108 റ​​ണ്‍​സ് കൂ​​ട്ടി​​ച്ചേ​​ര്‍​ത്തു. ക​​ഴി​​ഞ്ഞ മ​​ത്സ​​ര​​ത്തി​​ലും ഗം​​ഭീ​​ര്‍-​​ഉ​​ത്ത​​പ്പ സ​​ഖ്യം സെ​​ഞ്ചു​​റി കൂ​​ട്ടു​​കെ​​ട്ട് പ​​ടു​​ത്തു​​യ​​ര്‍​ത്തി​​യി​​രു​​ന്നു.

ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട് ബാ​​റ്റിം​​ഗി​​നി​​റ​​ങ്ങി​​യ ഡ​​ല്‍​ഹി​​ക്ക് മ​ല​യാ​ളി താ​രം ക​​രു​​ണ്‍ നാ​​യ​​രെ(16) തു​​ട​​ക്ക​​ത്തി​​ലേന​​ഷ്ട​​മാ​​യെ​​ങ്കി​​ലും പി​​ന്നീ​​ട് ഒ​​ത്തു​​ചേ​​ര്‍​ന്ന സ​​ഞ്ജു​​വും ശ്രേ​​യ​​സ് അ​​യ്യ​​രും ഡ​​ല്‍​ഹി​​യെ മു​ന്നോ​ട്ടു ന​യി​ച്ചു. മി​ന്നു​ന്ന ഫോ​മി​ലാ​യി​രു​ന്ന സ​ഞ്ജു കോ​ൽ​ക്ക​ത്ത​യു​ടെ പേ​രു​കേ​ട്ട ബൗ​ള​ർ​മാ​രെ ക​ണ​ക്ക​റ്റു പ്ര​ഹ​രി​ച്ചു. 38 പ​​ന്തി​​ല്‍ 60 റ​ൺ​സാ​ണ് സ​ഞ്ജു അ​ടി​ച്ചു കൂ​ട്ടി​യ​ത്. ഇ​തി​ൽ നാ​ലു ബൗ​ണ്ട​റി​യും മൂ​ന്നു സി​ക്സു​മു​ണ്ടാ​യി​രു​ന്നു.

ശ്രേ​​യ​​സ് 34 പ​​ന്തി​​ല്‍ 47 റ​​ണ്‍​സ് നേ​​ടി പു​​റ​​ത്താ​​യി. ഇ​തി​ൽ നാ​ലു ബൗ​ണ്ട​റി​യും ഒ​രു സി​ക്സും അ​ക​ന്പ​ടി​യാ​യി. ഇ​​രു​​വ​​രും ചേ​​ര്‍​ന്ന് ര​​ണ്ടാം വി​​ക്ക​​റ്റി​​ല്‍ 75 റ​​ണ്‍​സ് കൂ​​ട്ടി​​ച്ചേ​​ര്‍​ത്തു. ഒ​​രു​​ഘ​​ട്ട​​ത്തി​​ല്‍ ര​ണ്ടി​ന് 131 എ​​ന്ന നി​​ല​​യി​​ലാ​​യി​​രു​​ന്ന ഡ​​ല്‍​ഹി. എ​ന്നാ​ൽ, ഇ​​രു​​വ​​രും പു​​റ​​ത്താ​​യ​​ശേ​​ഷം റ​​ണ്‍​സ് ക​​ണ്ടെ​​ത്താ​​ന്‍ ഡ​ൽ​ഹി ബു​​ദ്ധി​​മു​​ട്ടി. പേ​​സ​​ര്‍ ന​​ഥാ​​ന്‍ കോ​​ള്‍​ട്ട​​ര്‍​നൈ​​ലി​​ന്‍റെ പ​​ന്തു​​ക​​ള്‍​ക്കു മു​​ന്നി​​ല്‍ പ​​ത​​റി​​യ​​തോ​​ടെ സ്‌​​കോ​​ര്‍ 160ല്‍ ​​ഒ​​തു​​ങ്ങി. കോ​​ള്‍​ട്ട​​ര്‍​നൈ​​ല്‍ നാ​ലോ​വ​റി​ൽ 34 റ​ൺ​സ് വ​ഴ​ങ്ങി മൂ​​ന്നു വി​​ക്ക​​റ്റ് നേ​​ടി. ഡ​ൽ​ഹി​യു​ടെ നാ​ലു ബാ​റ്റ്സ്മാ​ന്മാ​ർ എ​ൽ​ബി​ഡ​ബ്ല്യു​വി​ൽ പു​റ​ത്താ​യി.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ കോ​ൽ​ക്ക​ത്ത​യ്ക്ക് തു​ട​ക്ക​ത്തി​ലേ സു​നി​ൽ ന​രെ​യ്നി​ന്‍റെ വി​ക്ക​റ്റ് ന​ഷ്ട​മാ​യെ​ങ്കി​ലും ഉ​ത്ത​പ്പ​യ്ക്കൊ​പ്പം ചേ​ർ​ന്ന് ഗം​ഭീ​ർ ഡ​ൽ​ഹി​യി​ൽ​നി​ന്ന് വി​ജ​യം അ​നാ​യാ​സം ത​ട്ടി​യെ​ടു​ത്തു. ഡ​ൽ​ഹി​ക്കു വേ​ണ്ടി റ​ബ​ഡ ര​ണ്ടു വി​ക്ക​റ്റ് നേ​ടി.

സ്‌​​കോ​​ര്‍ബോ​​ര്‍ഡ്

ഡ​​ല്‍ഹി ഡെ​​യ​​ര്‍ ഡെ​​വി​​ള്‍സ്
സ​​ഞ്ജു സാം​​സ​​ണ്‍ എ​​ല്‍ബി​​ഡ​​ബ്ല്യു ബി ​​യാ​​ദ​​വ് 60, ക​​രു​​ണ്‍ നാ​​യ​​ര്‍ എ​​ല്‍ബി​​ഡ​​ബ്ല്യു ബി ​​ന​​രെ​​യ്ന്‍ 15, ശ്രേ​​യ​​സ് അ​​യ്യ​​ര്‍ എ​​ല്‍ബി​​ഡ​​ബ്ല്യു ബി ​​കോ​​ള്‍ട്ട​​ര്‍ നൈ​​ല്‍ 47, ഋ​​ഷ​​ഭ് പ​​ന്ത് എ​​ല്‍ബി​​ഡ​​ബ്ല്യു ബി ​​കോ​​ള്‍ട്ട​​ര്‍ നൈ​​ല്‍ 6, ക്രി​​സ് മോ​​റി​​സ് സി ​​വോ​​ക്‌​​സ് ബി ​​കോ​​ള്‍ട്ട​​ര്‍ നൈ​​ല്‍ 11, ആ​​ന്‍ഡേ​​ഴ്‌​​സ​​ണ്‍ റ​​ണ്ണൗ​​ട്ട് 2, ബാ​​വ്‌​​നെ നോ​​ട്ടൗ​​ട്ട് 12, ക​​മ്മി​​ന്‍സ് 0, എ​​ക്‌​​സ​​ട്രാ​​സ് 7
ആ​​കെ 20 ഓ​​വ​​റി​​ല്‍ ആ​​റി​​ന് 160.
ബൗ​​ളിം​​ഗ്
കോ​​ള്‍ട്ട​​ര്‍ നൈ​​ല്‍ 4-0-34-3, ഉ​​മേ​​ഷ് യാ​​ദ​​വ് 4-0-38-1, ക്രി​​സ് വോ​​ക്‌​​സ് 3-0-20-0, ന​​രെ​​യ്ന്‍ 4-0-25-1, ഗ്രാ​​ന്‍ഡ്‌​​ഹോം 1-0-15-0
കോ​​ല്‍ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്‌​​സ്
സു​​നി​​ല്‍ ന​​രെ​​യ്ന്‍ ബി ​​റ​​ബ​​ഡ 4, ഗം​​ഭീ​​ര്‍ നോ​​ട്ടൗ​​ട്ട് 71, ഉ​​ത്ത​​പ്പ റ​​ണ്ണൗ​​ട്ട് 59, മ​​നീ​​ഷ് പാ​​ണ്ഡെ ബി ​​റ​​ബ​​ഡ 5, ജാ​​ക്‌​​സ​​ണ്‍ നോ​​ട്ടൗ​​ട്ട് 12, എ​​ക്‌​​സ്ട്രാ​​സ് 10.
ആ​​കെ 16.2 ഓ​​വ​​റി​​ല്‍ മൂ​​ന്നി​​ന് 161
ബൗ​​ളിം​​ഗ്
സ​​ഹീ​​ര്‍ഖാ​​ന്‍ 1.1-0-8-0, റ​​ബ​​ഡ 3.2- 0-20-2, ആ​​ന്‍ഡേ​​ഴ്‌​​സ​​ണ്‍ 2.5-0-27-0, മോ​​റി​​സ് 3-0-39-0, ക​​മ്മി​​ന്‍സ് 3-0-22-0, അ​​മി​​ത് മി​​ശ്ര 3-0-36-0