ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ചിരവൈരികളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്-മാഞ്ചസ്റ്റര്‍ സിറ്റി ഡെര്‍ബി പോരാട്ടം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. സിറ്റിയുടെ എത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആരുമാരും ഗോളടിക്കാതെ പിരിയുകയായിരുന്നു.
സ്വന്തം സ്റ്റേഡിയത്തില്‍ വ്യക്തമായ ആധിപത്യമുണ്ടായിരുന്നിട്ടും ഗോള്‍ നേടാന്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കു സാധിച്ചില്ല. 69 ശതമാനം പന്തടക്കവുംസിറ്റിക്കായിരുന്നു. പോസ്റ്റിലേക്കുള്ള ഷോട്ടുകളുടെ എണ്ണത്തിലും സിറ്റി തന്നെയായിരുന്നു മുന്നില്‍. 19 ഷോട്ടുകളാണ് അവര്‍ പായിച്ചത്. യുണൈറ്റഡിനു സാധ്യമായത് വെറും മൂന്നെണ്ണം മാത്രമായിരുന്നു. ഗോളെന്നുറച്ച ഷോട്ടുകളുടെ കാര്യത്തിലും സിറ്റിക്കു തന്നെയായിരുന്നു മുന്‍തൂക്കം.
ഏഴു കോര്‍ണറുകളാണ് സിറ്റിക്കു ലഭിച്ചത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനു നാലും. കളിയുടെ എല്ലാ മേഖലയിലും സിറ്റി മുന്നേറിയെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു. സമനില പാലിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലീഗില്‍ തോല്‍വി അറിയാതെയുള്ള 24 കളിയിലെത്തുകയും ചെയ്തു.
84-ാം മിനിറ്റില്‍ യുണൈറ്റഡിന്റെ മൗറോണ് ഫെല്ലേനിക്കു ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോകേണ്ടിവന്നു. സിറ്റിയുടെ സെര്‍ജിയോ അഗ്വേറോയെ തലകൊണ്ടിടിച്ചു വീഴ്ത്തിയതിനായിരുന്നു ചുവപ്പ് കാര്‍ഡ്. ഇതിനു തൊട്ടുമുമ്പ് ഫെല്ലിനിക്കു മഞ്ഞക്കാര്ഡു ലഭിച്ചിരുന്നു. പന്തുമായി മുന്നേറിയ അഗ്വേറോയെ പിന്നില്‍ നിന്നു വീഴ്ത്തി ഫെല്ലേനി വീഴ്ത്തി. ഇതില്‍ ചെടിച്ച അര്‍ജന്റൈന്‍ താരം ചൊടിച്ച് ഫെല്ലിനിയുടെ അടുത്തേക്കു ചെന്നു. അപ്പോള്‍ യുണൈറ്റഡ് മധ്യനിരതാരം ശക്തമായി അഗ്വേറോയെ തലകൊണ്ടു ഇടിച്ചു വീഴുത്തുകയായിരുന്നു. റഫറി ഉടന്‍ ചുവപ്പുകാര്‍ഡു ഉയര്‍ത്തുകയും ചെയ്തു. മത്സരം ജയിച്ചിരുന്നുവെങ്കില്‍ ലിവര്‍പൂളിനെ മറികടന്നു മാഞ്ചസ്റ്റര്‍ സിറ്റിക്കു മൂന്നാംസ്ഥാനത്തേക്കു കയറാമായിരുന്നു. നാലാം സ്ഥാനത്ത് തുടരുന്ന സിറ്റിക്ക് 33 കളികളില്‍ നിന്നായി 65 പോയിന്റാണുള്ളത്. അത്രതന്നെ കളിയില്‍ 64 പോയിന്റുമായി തൊട്ടുപിന്നില്‍ യുണൈറ്റഡാണ്.
മാഞ്ചസ്റ്റര്‍ ഡെര്‍ബി ഗോള്‍രഹിതം
12:15 AM Apr 29, 2017 | Deepika.com