കോഴിക്കോട്: ദേശീയ സബ്ജൂണിയര്‍ ഫുട്ബോള്‍ കിരീടം മിസോറം തിരിച്ചുപിടിച്ചു. ഇന്നലെ കോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ എതിരില്ലാത്ത ഒരു ഗോളിന് മേഘാലയയെ പരാജയപ്പെടുത്തിയാണ് മിസോറം കിരീടം നേടിയത്. 90ാം മിനിട്ടില്‍ മിസോറമിന്റെ ലാല്ഫക്കുസലെയാണ് വിജയ ഗോള്‍ നേടിയത്.
അഞ്ചാം തവണയാണ് മിസോറം ദേശീയ സബ് ജൂണിയര്‍ കിരീടം നേടുന്നത്. 2010ലാണ് അവസാനമായി ജേതാക്കളായത്. സോണല്‍ മത്സരത്തില്‍ മണിപ്പൂരിനെ പരാജയപ്പെടുത്തിയാണ് ടീം ഫൈനല്‍ റൗണ്ടില്‍ എത്തിയത്.
കോഴിക്കോട്ട് നടന്ന ലീഗ് റൗണ്ടില്‍ മൂന്ന് മത്സരങ്ങളില്‍ വിജയിക്കുകയും കേരളവുമായി സമനില നേടുകയും ചെയ്തു. സെമിയില്‍ നിലവിലെ ജേതാക്കളായ ബംഗാളിനെ പരാജയപ്പെടുത്തിയാണ് ഫൈനല്‍ ഉറപ്പാക്കിയത്.
സബ്ജൂണിയര്‍ ഫുട്ബോള്‍: മിസോറം ജേതാക്കൾ
12:15 AM Apr 29, 2017 | Deepika.com