ജൂണിയര്‍ ബാസ്കറ്റിനു തുടക്കം
12:15 AM Apr 29, 2017 | Deepika.com
കൊച്ചി: വടുതല ഡോണ്‍ ബോസ്കോ സ്കൂളില്‍ ആരംഭിച്ച സംസ്ഥാന ജൂണിയര്‍ ബാസ്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ദിനത്തില്‍ തൃശൂര്‍ കോഴിക്കോട് , മലപ്പുറം, ജില്ലകള്‍ക്കു വിജയം. പുരുഷവിഭാഗത്തില്‍ ഇടുക്കിയെ പരാജയപ്പെടുത്തിയാണ് തൃശൂര്‍ ജയം സ്വന്തമാക്കിയത്. കോഴിക്കോട് 60-16 എന്ന സ്കോറിന് പാലക്കാടിനെയും മലപ്പുറം 47-14 ന് വയനാടിനെയും പരാജയപ്പെടുത്തി. വനിതാവിഭാഗത്തിൽ കോഴിക്കോട് വയനാടിനെ 37-8 നും തൃശൂര്‍ എറണാകുളത്തെ 66-15 നും പരാജയപ്പെടുത്തി.