ന്യൂയോർക്ക്: ടെന്നിസിയിലെ മോട്ടലിൽ തിങ്കളാഴ്ച നടന്ന വെടിവയ്പിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. ഇവിടെ ഹൗസ് കീപ്പറായി ജോലി ചെയ്തിരുന്ന ഖണ്ഡു പട്ടേലാണ് മരിച്ചത്. ജോലി കഴിഞ്ഞു നിൽക്കുകയായിരുന്ന പട്ടേലിന്റെ ദേഹത്ത് വെടിയുണ്ട തറയ്ക്കുകയായിരുന്നു. ഫെബ്രുവരിക്കു ശേഷം യുഎസിൽ കൊല്ലപ്പെടുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനാണ് പട്ടേൽ.