ന്യൂഡൽഹി: രാജ്യത്തെ സൈനിക താവളങ്ങൾക്കും ക്യാന്പുകൾക്കുംനേരെ തുടർച്ചയായി ഉണ്ടാകുന്ന ഭീകരാക്രമണത്തിൽ കോൺഗ്രസ് ആശങ്ക രേഖപ്പെടുത്തി. ഇതിന് താത്കാലിക പരിഹാരമല്ല, ശാശ്വത പരിഹാരംതന്നെ കാണണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും അടക്കമുള്ളവർ വ്യക്തമാക്കി.
തുടർച്ചയായി നടക്കുന്ന ഭീകരാക്രമണത്തിൽ രാജ്യം പൊറുതിമുട്ടിയെന്ന് സോണിയ പറഞ്ഞു. കുപ്വാരയിലെ സൈനിക ക്യാന്പിനുനേരെ ഉണ്ടായ ആക്രമണത്തിനു പിന്നാലെയാണ് കോൺഗ്രസിന്റെ പ്രതികരണം. 2014നുശേഷം ജമ്മു കാഷ്മീരിൽ 198 ജവാന്മാർ വീരചരമമടഞ്ഞു. 2017ൽ നക്സലുകൾക്കെതിരായ പോരാട്ടത്തിൽ 72 സൈനികർ മരിച്ചു- രാഹുൽ ട്വിറ്ററിൽ കുറിച്ചു.