ന്യൂഡൽഹി: കാഷ്മീരിൽ കല്ലേറുനടത്തുന്ന പ്രക്ഷോഭകാരികളെ നേരിടാൻ വനിതാ പോലീസ് റിസർവ് ബറ്റാലിയനെ എത്തിക്കുമെന്നു ആഭ്യന്തരമന്ത്രാലയം. പ്രക്ഷോഭകാരികൾക്കൊപ്പം വിദ്യാർഥിനികളും സുരക്ഷാ സൈന്യത്തിനു നേരേ കല്ലേറ് നടത്തുന്നതിനാലാണ് വനിതാ ബറ്റാലിയനെ കാഷ്മീരിൽ എത്തിക്കുന്നത്. ഐആർബിയുടെ ബറ്റാലിയനെയാണു കാഷ്മീരിൽ എത്തിക്കുക.