ചെന്നൈ: അച്ഛനും അമ്മയും ഇല്ലാത്ത അവസ്ഥയിലാണ് അണ്ണാ ഡിഎംകെയെന്ന് തമിഴ്നാട് മന്ത്രി സെല്ലൂർ കെ. രാജു. അമ്മ(ജയലളിത) കഠിനാധ്വാനത്താൽ പടുത്തുയർത്തിയ പാർട്ടി ഐക്യത്തോടെ മുന്നോട്ടുപോകണമെന്നാണു ജനങ്ങളും പ്രവർത്തകരും ആഗ്രഹിക്കുന്നതെന്നു രാജു പറഞ്ഞു.