മനില: ഒരു യുദ്ധക്കപ്പലിന്റെ വില വെറും നൂറുഡോളർ. ദക്ഷിണകൊറിയയാണു നാമമാത്ര വിലയ്ക്ക് ഫിലിപ്പീൻസിനു യുദ്ധക്കപ്പൽ നൽകുന്നത്. പൊഹാംഗ് ക്ലാസ് ആന്റി സബ്മറൈൻ യുദ്ധക്കപ്പലിന് ഏറെ പഴക്കമുണ്ടെന്നതു മറ്റൊരു കാര്യം. കപ്പൽ നവീകരിക്കുന്നതിന് എത്രമാത്രം ചെലവു വരുമെന്നു വ്യക്തമല്ല.
ഈ വർഷം തന്നെ കപ്പൽ ഫിലിപ്പീൻസിൽ എത്തുമെന്ന് പ്രതിരോധമന്ത്രാലയ വക്താവ് ആർസെനിയോ ആൻഡെലോഗ് അറിയിച്ചു.
ഈ വർഷം തന്നെ കപ്പൽ ഫിലിപ്പീൻസിൽ എത്തുമെന്ന് പ്രതിരോധമന്ത്രാലയ വക്താവ് ആർസെനിയോ ആൻഡെലോഗ് അറിയിച്ചു.