ലണ്ടൻ: ഭീകരാക്രമണത്തിന് എത്തിയതെന്നു സംശയിക്കുന്ന യുവാവിനെ കത്തിയുമായി ബ്രിട്ടീഷ് പാർലമെന്റ് പരിസരത്തുനിന്ന് അറസ്റ്റ് ചെയ്തു. പാർലമെന്റ് സ്ട്രീറ്റ് അടച്ചശേഷം പോലീസ് വ്യാപകമായ തെരച്ചിൽ നടത്തി. ഭീകരനെ അറസ്റ്റ് ചെയ്ത കാര്യം പ്രധാനമന്ത്രി മേയെ അറിയിച്ചെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.