ബാഴ്സലോണ: ലാലിഗ ഫുട്ബോളിലെ നിര്‍ണായക മത്സരങ്ങളില്ടേബിള് ടോപ്പര്‍മാരായ ബാഴ്ഴ്സലോണയ്ക്കും റയല്‍ മാഡ്രിഡിനും വിജയം. ബാഴ്സ ഒസാസുനയെ 7-1നു തകര്‍ത്തെറിഞ്ഞപ്പോള്‍ റയല്‍ മാഡ്രിഡ് ഡിപ്പോര്‍ട്ടീവോ ലാകൊരൂണയെ 6-2നു മുക്കി.
സൂപ്പര്‍താരം ലയണല്‍ മെസിയും ഗോമസും അല്‍കാസെറും ഇരട്ട ഗോളുകളുമായി കളം നിറഞ്ഞപ്പോള്‍ മസ്കരാനോ ഒരു ഗോള്‍ നേടി ഒസാസുനയ്ക്ക് ആശ്വസിക്കാനായി 48ാം മിനിറ്റില്‍ റോബെര്‍ട്ടോ ടോറസ് നേടിയ ഏകഗോളായിരുന്നു ഉണ്ടായിരുന്നത്. ബാഴ്സയുടെ 34ാം വിജയമായിരുന്നു ഇത് ഇതോടെ പട്ടികയില്‍ ഒന്നാമതുള്ള ബാഴ്സ തങ്ങളുടെ പോയിന്റ് 78 ആക്കി ഉയര്‍ത്തി. ആദ്യ മത്സരത്തില്‍ ബാഴ്സലോണ എതിര് വല ഏഴു തവണ കുലുക്കിയപ്പോള്‍ അടുത്ത മത്സരത്തിനെത്തിന് ഡിപ്പോര്‍ട്ടിവ ലാ കൊരുണയ്ക്കെതിരേ റയല്‍ മാഡ്രിഡും ഗോളടിച്ചു കൂട്ടി. ഹാമിഷ് റോഡ്രിഗസിന്റെ ഇരട്ട ഗോള്‍ റയലിന് വന്‍ ജയം ഒരുക്കുന്നതിന് സഹായകമായി. ജയത്തോടെ റയല്‍ ഒന്നാം സ്ഥാനത്തിനായുള്ള ബാഴ്സലോണയുമായുള്ള പോരാട്ടം ശക്തമാക്കി. ഇരുടീമിനും 78 പോയിന്റ് വീതമാണുള്ളത്.
ബാഴ്സയെക്കാള്‍ ഒരു കളി കുറവാണ് റയല്‍ കളിച്ചിരുക്കുന്നത്. എല്‍ക്ലാസിക്കോയിലേറ്റ തോല്‍വിയില്‍നിന്ന് റയല്‍ വന്‍ ജയത്തോടെ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ക്രിസ്റ്റിയനോ റൊണാള്‍ഡോ, ഗാരത് ബെയല്‍, കരിം ബെന്‍സമ എന്നിവരെ പുറത്തിരുത്തിയാണ് സിനദിന്‍ സിദാന് ടീമിനെ ഇറക്കിയത്.
തുടക്കം മുതലേ ആക്രമിച്ചു കളിച്ച റയലിന് സ്ഥിരം പകരക്കാരനാകാറുള്ള ആല്‍വരോ മൊറാട്ട കളി ഒരു മിനിറ്റിലെത്തുന്നതിനു മുമ്പേ ല കൊരുണയുടെ വലകുലുക്കി.
14-ാം മിനിറ്റില്‍ റോഡ്രിഗസ് റയലിന്റെ ലീഡ് ഉയര്‍ത്തി. 35-ാം മിനിറ്റില്‍ ഫ്ളോറിന് ആന്ഡോണിലൂടെ ലാ കൊരുണ ഒരണ്ണം മടക്കി. ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടുമുമ്പ് ലൂക്കാസ് വാസ്ക്വെസ് (44) റയലിന്റെ ലീഡ് ഉയര്‍ത്തി. രണ്ടാം പകുതിയില്‍ റോഡ്രിഗസ് (66) രണ്ടാം ഗോള്‍ തികച്ചു. ഇസ്കോ (77), കസോമിറോ (87) എന്നിവരുടെ ഗോളുകൂടി ചേര്‍ന്നപ്പോള്‍ റയലിന് വന്‍ ജയം. 84-ാം മിനിറ്റില്‍ ഗോള്‍ നേടിയ ഹൊസേലു ഡിപ്പോര്ട്ടിവയുടെ തോല്‍വി ഭാരം കുറച്ചു.
ബാഴ്സയ്ക്കും റയലിനും ജയം
12:25 AM Apr 28, 2017 | Deepika.com