ന്യൂഡല്‍ഹി: കേരളത്തില്‍ കോണ്‍ഗ്രസിന്റെ അംഗത്വ വിതരണ കാമ്പയിന് ഈ മാസം 30-ന് ആരംഭിക്കും. അംഗത്വ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്റണി നിര്‍വഹിക്കും. ഇന്നലെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായി കെപിസിസി പ്രസിഡന്റ് എം.എം. ഹസനും 12 ഡിസിസി പ്രസിഡന്റുമാരും നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്.
കെപിസിസി പ്രസിഡന്റ് മുതല്‍ എംപിമാരും എംഎല്‍എമാരും ഉള്‍പ്പെടെയുള്ള നേതാക്കളെല്ലാം അവരവരുടെ ബൂത്തുകളില്‍ ഉദ്ഘാടനം നടത്തിക്കൊണ്ടാകും അംഗത്വ വിതരണത്തിന് തുടക്കം കുറിക്കുക.
കെപിസിസി പ്രസിഡന്റ് മുതല്‍ എംപിമാരും എംഎല്‍എമാരും ഉള്‍പ്പെടെയുള്ള നേതാക്കളെല്ലാം അവരവരുടെ ബൂത്തുകളില്‍ ഉദ്ഘാടനം നടത്തിക്കൊണ്ടാകും അംഗത്വ വിതരണത്തിന് തുടക്കം കുറിക്കുക.