ന്യൂഡൽഹി: ഗുജറാത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി അശോക് ഗെഹ്ലോട്ടിനെ കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധി നിയമിച്ചു. ഈ വർഷം അവസാനം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് നിയമനം. രാജീവ് സത്തവ്, ഹർഷ്വർധൻ സാപ്കൽ, വർഷ ഗെയ്ക്വാദ്, ജീതു പട്വാരി എന്നിവരെ ഗുജറാത്തിന്റെ എഐസിസി സെക്രട്ടറിമാരായും നിയമിച്ചു.