ന്യൂഡല്‍ഹി: ഏഷ്യ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ ഒളിന്പിക് മെഡല്‍ ജേതാവ് പി.വി.സിന്ധുവിനു വിജയം. ഇന്തോനേഷ്യയുടെ ദിനാര്‍ ദ്യാഹിനെ വെറും 31 മിനിറ്റുകള്‍കൊണ്ടാണ് സിന്ധു അടിയറവു പറയിച്ചത്. സ്കോര്‍ 21-8,21-18. എന്നാല്‍ ഇന്ത്യയുടെ വിജയ പ്രതീക്ഷയായിരുന്ന സൈന നെഹ്വാള് ജപ്പാന്റെ സായകാ സോട്ടോയോട് പരാജയപ്പെട്ടു.
പുരുഷ സിംഗിള്‍സില്‍ ഇന്ത്യന്‍ താരം അജയ് ജയറാം വിജയം നേടി. വാശിയേറിയ മത്സരത്തില്‍ ചൈനയുടെ അഞ്ചാം സീഡ് താരം ടിയാന് ഹുവേയിയാണ് അജയ് തറപറ്റിച്ചത്.
മറ്റു വിഭാഗങ്ങളില്‍ ഇന്ത്യന്‍താരങ്ങള്‍ നിരാശയാണ് സമ്മാനിച്ചത്. മിക്സ്ഡ് ഡബിള്‍സില്‍ ഇന്ത്യയുടെ പ്രണവ് ജെറി ചോപ്ര-എന്‍.സിഖി റെഡി സംഖ്യവും വനിതാ ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ-സിഖി സഖ്യവും പരാജയപ്പെട്ടു.
പുരുഷ ഡബിള്‍സിലും ഇന്ത്യന്‍ താരങ്ങളായ മനു അത്തിരി- ബി സുമേഷ് റെഡി സഖ്യം പരാജയപ്പെട്ടു. ചൈനയുടെ ഫി ഹഭെഗ്- സാംഗ് നാല് സഖ്യമാണ് ഇന്ത്യന്‍ താരങ്ങളെ കീഴ്പ്പെടുത്തിയത്.
സിന്ധുവിനു ജയം,സൈനയ്ക്കു പരാജയം
12:24 AM Apr 27, 2017 | Deepika.com