പൂന: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പൂന സൂപ്പര്ജയന്റിനെതിരേ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനു ജയം. ആദ്യം ബാറ്റ് ചെയ്ത പൂന 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 182 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ കോൽക്കത്ത മൂന്നു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
പൂനയ്ക്കു വേണ്ടി ഓപ്പണര്‍മാരായ അജിങ്ക്യ രഹാനെ (41 പന്തില്‍ 46), രാഹുല്‍ ത്രിപാഠി (23 പന്തില്‍ 38) എന്നിവര്‍ക്കൊപ്പം നായകന് സ്റ്റീവന്‍ സ്മിത്ത് (37 പന്തില്‍ 51 നോട്ടൗട്ട്), മഹേന്ദ്രസിംഗ് ധോണി (11 പന്തില്‍ 23), ഡാനിയല്‍ ക്രിസ്റ്റിന് (6 പന്തില്‍ 16) എന്നിവർ തിളങ്ങി.
കോല്‍ക്കത്തയ്ക്കുവേണ്ടി കുല്‍ദീപ് യാദവ് രണ്ടു വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം നടത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ കോല്‍ക്കത്ത റോബിന് ഉത്തപ്പയുടെ വെടിക്കെട്ട് ബാറ്റിംഗില്‍ 18.1 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടമാക്കി 184 റണ്‍സ് നേടി. 47 പന്തില്‍ 87 റണ്‍സ് നേടിയ ഉത്തപ്പയുടെ തകര്‍പ്പന്‍ ബാറ്റിംഗാണ് കോല്‍ക്കത്തയ്ക്ക് അനായാസ ജയം നല്‍കിയത്. ആറു സിക്സും ഏഴു ഫോറുമാണ് ഉത്തപ്പ പറത്തിയത്. നായകനും ഓപ്പണിംഗ് ബാറ്റ്സ്മാനുമായ ഗൗതം ഗംഭീറില്നിന്നു (45 പന്തില്‍ 62) മികച്ച പിന്തുണയും ഉത്തപ്പയ്ക്കു ലഭിച്ചു. ആറു ഫോറും ഒരു സിക്സുമാണ് ഗംഭീര്‍ പായിച്ചത്. അനായാസ ജയത്തിലേക്കു നീങ്ങിയ കോല്‍ക്കത്തയ്ക്കു ജയത്തിന് അരുകില്‍ ഗംഭീറിനെയും ഉത്തപ്പയെയും നഷ്ടമായി.
കോൽക്കത്ത ജയിച്ചു
12:24 AM Apr 27, 2017 | Deepika.com