മാഡ്രിഡ്: അത്ലറ്റിക്കോ മാഡ്രിഡിന് സ്വന്തം വിതന്റെ കാല്‍ഡെറോണില്‍ അപ്രതീക്ഷിത തോല്‍വി. ലാ ലിഗയില്‍ വിയ്യാറയലാണ് അത്ലറ്റിക്കോയുടെ ഗ്രൗണ്ടില്‍ വിജയക്കൊടി പറത്തിയത്. കളി അവസാനത്തോടടുത്തപ്പോള്‍ റോബര്‍ട്ടോ സോറിനോ 82-ാം മിനിറ്റില്‍ നേടിയ ഗോളാണ് മുന്‍ ലാ ലിഗ ചാമ്പ്യന്മാരെ തകര്‍ത്തത്.
മൂന്നാം സ്ഥാനത്തിനായി സെവിയ്യയുമായി പോരടിക്കുന്ന അത്ലറ്റിക്കോ പോയിന്റ് നില മെച്ചപ്പെടുത്താനുള്ള അവസരമാണ് നഷ്ടമാക്കിയത്. കളിയില്‍ കാര്യമായ മേധാവിത്വം പുലര്‍ത്താന്‍ കഴിയാതിരുന്ന അത്ലറ്റിക്കോ തോല്‍വി വരുത്തിവയ്ക്കുകയായിരുന്നു. പകരക്കാരനായി ഇറങ്ങിയ സോറിനോ പകരക്കാനായെത്തിയ സെഡ്രിക് ബക്കാംബുവിന്റെ ക്രോസ്് ഗോളാക്കി മാറ്റി.
അത്ലറ്റിക്കോ മാഡ്രിഡിനു തോല്‍വി
12:24 AM Apr 27, 2017 | Deepika.com