വാഷിംഗ്ടൺഡിസി: മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ഒറ്റ പ്രഭാഷണത്തിന് ഈടാക്കുന്നത് വെറും 400,000ഡോളർ. നിക്ഷേപ ബാങ്കായ കാന്റർ ഫിറ്റ്സ്ജറാൾഡ് സെപ്റ്റംബറിൽ സംഘടിപ്പിക്കുന്ന ആരോഗ്യരക്ഷാ സമ്മേളനത്തിൽ പ്രസംഗിക്കുന്നതിന് ഒബാമ കരാറുണ്ടാക്കിയെന്നും ഫീസ് നാലുലക്ഷം ഡോളറാണെന്നും റിപ്പോർട്ടുണ്ട്.
അധികാരത്തിലിരുന്ന കാലത്ത് വൻകിട ബാങ്കിംഗ് സ്ഥാപനങ്ങളെ വിമർശിച്ചിട്ടുള്ളയാളാണ് ഒബാമ. ഏറെനാളത്തെ ഇടവേളയ്ക്കുശേഷം ഒബാമ തിങ്കളാഴ്ച വീണ്ടും പൊതുരംഗത്തു പ്രത്യക്ഷപ്പെട്ടു. യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോയിൽ നടത്തിയ പ്രസംഗത്തിൽ രാജ്യം അഭിമുഖീകരിക്കുന്ന സാന്പത്തിക അസമത്വം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവ പരിഹരിക്കേണ്ടതിന്റെ ആവശ്യകതയിലേക്കു വിരൽ ചൂണ്ടി. പ്രസിഡന്റ് ട്രംപിനെക്കുറിച്ച് ഒബാമ പ്രസംഗത്തിൽ പരാമർശിച്ചതേയില്ല.