സിയൂൾ: ഉത്തരകൊറിയയിൽനിന്നുള്ള മിസൈൽ ഭീഷണി കണക്കിലെടുത്ത് ദക്ഷിണകൊറിയയിൽ അമേരിക്ക ടെർമിനൽ ഹൈ ആൾറ്റിറ്റ്യൂഡ് ഏരിയാ ഡിഫൻസ്(താഡ്) മിസൈൽ പ്രതിരോധ സംവിധാനം സ്ഥാപിച്ചു. ദിവസങ്ങൾക്കകം ഇതു പ്രവർത്തനക്ഷമമാകും.ശത്രുരാജ്യത്തുനിന്നു വരുന്ന ദീർഘദൂര, ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളെ കണ്ടെത്തി തകർക്കാൻ താഡിനാവും.ഉത്തരകൊറിയയുടെ അയൽരാജ്യവും സുഹൃത്തുമായ ചൈന കടുത്ത എതിർപ്പുമായി രംഗത്തെത്തി.
താഡ് സംവിധാത്തിന്റെ റഡാറുകൾക്ക് ചൈനയുടെ ബാലിസ്റ്റിക് മിസൈലുകൾ കണ്ടെത്താൻ ശേഷിയുണ്ടെന്നാണ് ബെയ്ജിംഗിന്റെ ഭീതി. ഇതു സുരക്ഷയെ ബാധിക്കുമെന്നും അതിനാൽ താഡ് പിൻവലിക്കണമെന്നും ബെയ്ജിംഗ് ദക്ഷിണകൊറിയയോടും അമേരിക്കയോടും ആവശ്യപ്പെട്ടു.