റായ്പുർ: ഛത്തീസ്ഗഡിലെ സുക്മയിൽ 25 സിആർപിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ആക്രമണം ആസൂത്രണം ചെയ്തയാളെ തിരിച്ചറിഞ്ഞു. സിപിഐ(മാവോയിസ്റ്റ്) പ്രാദേശിക കമാൻഡറായ സിതുവാണ് ആക്രമണം നടത്തിയത്. സിതുവും സംഘവും പ്രാദേശിക കേഡർമാരുടെ സഹായത്തോടെയാണ് ആസൂത്രണം ചെയ്തതെന്നു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഏതാനു ദിവസങ്ങളായി സിതു പ്രദേശത്ത് ക്യാന്പ് ചെയ്തിരുന്നു.