ന്യൂഡൽഹി: ഡൽഹി യൂണിവേഴ്സിറ്റി, അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി, ഐഐടി ഡൽഹി, ഐഐടി ബിഎച്ച്യു എന്നിവയുടേതടക്കം 10 വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റുകൾ ഹാക്ക് ചെയ്തു. പാക്കിസ്ഥാനിലെ ഹാക്കർ ഗ്രൂപ്പാണ് ഇതിനു പിന്നിൽ.