ന്യൂയോർക്ക്: ‘സെൻ ആൻഡ് ദ ആർട്ട് ഓഫ് മോട്ടോർസൈക്കിൾ മെയിന്റനൻസ്’ എന്ന നോവലിന്റെ കർത്താവ് റോബർട്ട് പിർസിഗ് (88) അന്തരിച്ചു. 121 പ്രസാധകർ നിരസിച്ച ശേഷമാണ് 1974-ൽ “സെൻ’’ പ്രസിദ്ധീകരിക്കാനായത്. മൂന്നുമാസത്തിനകം പ്രസാധകരെ ഞെട്ടിച്ചുകൊണ്ട് 50,000 പ്രതികൾ വിറ്റഴിഞ്ഞു. മൊത്തം 50 ലക്ഷത്തിലേറെ പ്രതികൾ ഇതിനകം വിറ്റു.
അമേരിക്കയുടെ പടിഞ്ഞാറൻ സംസ്ഥാനങ്ങളിലൂടെ താനും 11 വയസായ മകനും നടത്തിയ ബൈക്ക് യാത്ര ആധാരമാക്കി എഴുതിയതാണ് സെൻ. തത്വശാസ്ത്ര വിചിന്തനങ്ങൾ ഏറെയുള്ള “സെൻ’’ എഴുപതുകളിലെ എതിർസംസ്കൃതിയുടെ ക്ലാസിക് ആയി വാഴ്ത്തപ്പെട്ടു. ലില എന്നൊരു നോവൽകൂടി എഴുതിയിട്ടുണ്ട്. ഉയർന്ന ബൗദ്ധിക നിലവാരം (ഐക്യു) ഉണ്ടായിരുന്ന ഇദ്ദേഹം 15-ാം വയസിൽ യൂണിവേഴ്സിറ്റി വിദ്യാർഥിയായി. കോളജ് അധ്യാപകനായിരിക്കെ മനോരോഗത്തിനു ചികിത്സ വേണ്ടിവന്നു.