പെഷവാർ: പാക്കിസ്ഥാനിലെ ഖുറം ഏജൻസിയിൽ ഇന്നലെ താലിബാൻ ഭീകരർ മിനിബസിനെ ലക്ഷ്യമിട്ടു നടത്തിയ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു. വിദൂര നിയന്ത്രിത ബോംബ് പൊട്ടിച്ചാണ് ആക്രമണം നടത്തിയത്.
പാക് താലിബാന്റെ അവാന്തരവിഭാഗമായ ജമാഅത്തുൽ അഹ്റാൻ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.പരിക്കേറ്റവരെ പെഷവാറിലെ ആശുപത്രിയിലേക്കു കൊണ്ടുവരാൻ ഖുറം ഏജൻസി തലസ്ഥാനമായ പരചിന്നാറിലേക്ക് സൈനിക ഹെലികോപ്റ്ററുകൾ പോയിട്ടുണ്ട്.
കഴിഞ്ഞമാസം പരചിന്നാറിലെ ഇമാംബ്രയ്ക്കു സമീപം ഭീകരർ നടത്തിയ കാർബോംബ് സ്ഫോടനത്തിൽ 28 പേർ കൊല്ലപ്പെടുകയും നൂറോളം പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.