മുംബൈ: ഹര്ഭജന് സിംഗിന് ട്വന്റി-20 ക്രിക്കറ്റില്‍ 200 വിക്കറ്റ്. ഐപിഎലില്‍ കഴിഞ്ഞ ദിവസംം റൈസിംഗ് പൂന സൂപ്പര്ജയ്ന്റിന് എതിരായ മത്സരത്തിലാണ് ഹര്ഭജന് ഈ നേട്ടം കൈവരിച്ചത്.
പൂന നായകന് സ്റ്റീവ് സ്മിത്തിനെ പുറത്താക്കിയാണ് ഹര്ഭജന് നേട്ടത്തില്‍ എത്തിയത്. 225 മത്സരങ്ങളില്‍ നിന്നാണ് ഹര്ഭജന് ട്വന്റി-20 കരിയറില്‍ 200 വിക്കറ്റ് തികച്ചത്.
ട്വന്റി-20യില്‍ 200 വിക്കറ്റ് നേട്ടത്തില്‍ എത്തുന്ന 19-ാമത്തെ കളിക്കാരനാണ് ഹര്ഭജന്. നേരത്തേ ആര്. അശ്വിന്, അമിത് മിശ്ര എന്നിവര്‍ കുട്ടിക്രിക്കറ്റില്‍ 200 വിക്കറ്റ് നേട്ടം കൈവരിച്ചിരുന്നു.
ഹർഭജന് 200
12:23 AM Apr 26, 2017 | Deepika.com