മുംബൈ: ഒടുവില്‍ ഇര്ഫാന് പഠാന്റെ കാത്തിരിപ്പിനു വിരാമം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആരും വാങ്ങാതിരുന്ന പഠാനെ ഗുജറാത്ത് ലയണ്‍സ് ടീമിലെടുത്തു. പരിക്കേറ്റ ഗുജറാത്ത് ലയണ്‍സ് താരം ഡെയ്ന്‍ ബ്രാവോയ്ക്ക് പകരമായാണ് ഇര്ഫാന് സുരേഷ് റെയ്നയുടെ ടീമില്‍ ഇടംനേടിയത്. പിന്‍തുടഞരമ്പിന് പരിക്കേറ്റതാണ് ബ്രാവോയ്ക്കു വിനയായത്.
താന്‍ ഐപിഎല്‍ കളിക്കുന്നതായി സൂചിപ്പിച്ച് ഇര്‍ഫാനും ട്വീറ്റ് ചെയ്തിട്ടുണ്ട്. അടുത്ത മത്സരത്തില്‍ ഇര്ഫാന് ടീമിനൊപ്പം ചേരുമെന്നാണ് കരുതുന്നത്.
ഐപിഎലില്‍ നിലവില്‍ ഏറ്റവും പിന്നിലാണ് ഗുജറാത്ത് ലയണ്‍സിന്റെ സ്ഥാനം. ഏഴ് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും അഞ്ച് തോല്‍വിയുമാണ് ഗുജറാത്ത് ഇതുവരെ സ്വന്തമാക്കിയത്.
നേരത്തെ ഐപിഎല്‍ താരലേലത്തില്‍ 50 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായ ഇര്ഫാന് പഠാനെ സ്വന്തമാക്കാന്‍ ആരും വന്നിരുന്നില്ല. എന്നാല്‍, സയിദ് മുഷ്താഖ് അലി ട്രോഫിടി-20യില്‍ ഇര്ഫാന് മിന്നുന്ന പ്രകടനം കാഴ്ചവച്ചിരുന്നു. എന്നിട്ടും ഇര്‍ഫാനെ ആരും വാങ്ങാതിരുന്നത് അവരെയും അദ്ഭുതപ്പെടുത്തി.
ഐപിഎലലില്‍ 102 മത്സരങ്ങള്‍ കളിച്ചിട്ടുളള ഇര്ഫാന് 21.87 ശരാശരിയില്‍ 1137 റണ്‍സും 100 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. കിംഗ്സ് ഇലവന് പഞ്ചാബ്, ചെന്നൈ സൂപ്പര്‍ കിംഗ്സ്, ഡല്‍ഹി ഡയര്‍ ഡെവിള്‍സ്, സണ്‍റൈസസ് ഹൈദരാബാദ്, റൈസിംഗ് പൂന സൂപ്പര്‍ ജയന്റ്സ് തുടങ്ങിയ ടീമുകളില്‍ ഇര്ഫാന് കളിച്ചിട്ടുണ്ട്. ഇര്‍ഫാന്റെ സഹോദരന് യൂസഫ് പഠാന് കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമാണ്.
ഇര്ഫാന് ലയണ്‍സിനൊപ്പം
12:23 AM Apr 26, 2017 | Deepika.com