മുംബൈ: മുന്‍ ഇന്ത്യന്‍ താരവും ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് നായകനുമായ സഹീര്‍ ഖാന് വിവാഹിതനാവുന്നു. ബോളിവുഡ് നടി സാഗരിക ഗാഡ്ഗെയാണ് വധു. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് വിവാഹിതനാകാന്‍ പോകുന്ന വിവരം സഹീര്‍ ഖാന് പ്രഖ്യാപിച്ചത്. സാഗരികയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇരുവരും പ്രണയത്തിലാണെന്ന് മുമ്പു വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ സഹീറോ സാഗരികയോ ഇതിനോട് പ്രതികരിച്ചിരുന്നില്ല. യുവരാജ് സിങ്ങിന്റെ വിവാഹത്തില്‍ ഇരുവരും ഒന്നിച്ചു പങ്കെടുത്തിരുന്നു. ഒടുവില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ സാഗരിക തന്നെ ഇരുവരും പ്രണയത്തിലാണെന്ന് സമ്മതിച്ചു.
സഹീര്ഖാന് വിവാഹിതനാകുന്നു
12:23 AM Apr 26, 2017 | Deepika.com