ദേശീയ ജൂണിയർ വോളിബോൾ:വനിതാകിരീടം തമിഴ്നാടിന്
12:23 AM Apr 26, 2017 | Deepika.com
പറവൂർ: പറവൂരിൽ നടന്ന 43-ാമത് ദേശീയ ജൂണിയർ വോളിബോൾ ചാന്പ്യൻഷിപ്പിന്റെ പെണ്‍കുട്ടികളുടെ വിഭാഗത്തിൽ തമിഴ്നാട് ജേതാക്കളായി. ഏകപക്ഷീയമായ മൂന്ന് സെറ്റുകൾക്ക് അവർ പശ്ചിമബംഗാളിനെ പരാജയപ്പെടുത്തി. സ്കോർ: 25-23, 25-21, 25-16. ആൺകുട്ടികളുടെ വിഭാഗം ലൂസേഴ്സ് ഫൈനലിൽ നേരിട്ടുള്ള സെറ്റുകൾക്ക് കേരളം ഛത്തീസ്ഗഡിനെ പരാജയപ്പെടുത്തി. സ്കോർ: 25-20, 25-17, 25-17. പെണ്‍കുട്ടികളുടെ വിഭാഗത്തിലും കേരളത്തിനാണ് മൂന്നാം സ്ഥാനം .