+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊച്ചി- ഓസ്ട്രേലിയ വിമാനം തുടങ്ങാൻ സമ്മർദംചെലുത്തുമെന്നു കെ.വി. തോമസ്

ന്യൂ​ഡ​ൽ​ഹി: കൊ​ച്ചി​യി​ൽ നി​ന്നു ഓ​സ്ട്രേ​ലി​യ​യി​ലെ പ്ര​ധാ​ന വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്കു നേ​രി​ട്ടു വി​മാ​ന സ​ർ​വീ​സ് തു​ട​ങ്ങാ​ൻ കേ​ന്ദ്ര സി​വി​ൽ ഏ​വി​യേ​ഷ​ൻ മ​ന്ത്രാ​ല​യ​ത്തി​ൽ സ​മ്മ​ർ​ദം ചെ​
കൊച്ചി- ഓസ്ട്രേലിയ വിമാനം തുടങ്ങാൻ സമ്മർദംചെലുത്തുമെന്നു കെ.വി. തോമസ്
ന്യൂ​ഡ​ൽ​ഹി: കൊ​ച്ചി​യി​ൽ നി​ന്നു ഓ​സ്ട്രേ​ലി​യ​യി​ലെ പ്ര​ധാ​ന വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്കു നേ​രി​ട്ടു വി​മാ​ന സ​ർ​വീ​സ് തു​ട​ങ്ങാ​ൻ കേ​ന്ദ്ര സി​വി​ൽ ഏ​വി​യേ​ഷ​ൻ മ​ന്ത്രാ​ല​യ​ത്തി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തു​മെ​ന്ന് പാ​ർ​ല​മെ​ന്‍റ് പ​ബ്ലി​ക് അ​ക്കൗ​ണ്ട്സ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പ്ര​ഫ. കെ.​വി. തോ​മ​സ്. മ​ല​യാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള ഓ​സ്ട്രേ​ലി​യ​യി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ പ്ര​ശ്ന​ങ്ങ​ൾ കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രു​മെ​ന്ന് സി​ഡ്നി​യി​ലെ​യും ബ്രി​സ്ബെ​യ്നി​ലെ​യും സ്വീ​ക​ര​ണ യോ​ഗ​ങ്ങ​ളി​ൽ അ​ദ്ദേ​ഹം ഉ​റ​പ്പു ന​ൽ​കി.

പൊ​തു​മേ​ഖ​ല, സ്വ​കാ​ര്യ സം​യു​ക്ത സം​രം​ഭ​ങ്ങ​ൾ​ക്കു (പി​പി​പി) രൂ​പം ന​ൽ​കു​ന്പോ​ൾ കൃ​ത്യ​ത​യും വ്യ​ക്ത​ത​യും ഉ​ണ്ടാ​ക​ണ​മെ​ന്ന് ബ്രി​സ്ബെ​യി​നി​ൽ ന​ട​ന്ന ഏ​ഷ്യ പ​സ​ഫി​ക് ഓ​സ്ട്രേ​ലി​യ​ൻ രാ​ജ്യ​ങ്ങ​ളി​ലെ പ​ബ്ളി​ക് അ​ക്കൗ​ണ്‍ണ്ട്സ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രു​ടെ ദ്വി​വ​ർ​ഷ സ​മ്മേ​ള​ന​ത്തി​ൽ തോ​മ​സ് നി​ർ​ദേ​ശി​ച്ചു. പി​എ​സി അം​ഗം അ​നു​രാ​ഗ് താ​ക്കൂ​റും പ​ങ്കെ​ടു​ത്തു.
വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ, ദേ​ശീ​യ- സം​സ്ഥാ​ന പാ​ത​ക​ൾ തു​ട​ങ്ങി അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് പി​പി​പി സം​രം​ഭ​ങ്ങ​ൾ ന​ല്ല​താ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
പി​എ​സി​യു​ടെ തീ​രു​മാ​ന​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്ക​ൽ, പി​പി​പി സം​ര​ഭ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം, പി​എ​സി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മാ​ധ്യ​മ​ങ്ങ​ളു​ടെ പ​ങ്ക്, ക​ണ്‍ട്രോ​ള​ർ ആ​ൻ​ഡ് ഓ​ഡി​റ്റ​ർ ജ​ന​റ​ൽ​മാ​രു​ടെ പ്ര​വ​ർ​ത്ത​ന​രീ​തി കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​ക്ക​ൽ തു​ട​ങ്ങി​യ​വ​യാ​ണു മൂ​ന്നു ദി​വ​സ​ത്തെ സ​മ്മേ​ള​ന​ത്തി​ൽ ച​ർ​ച്ച ചെ​യ്ത​തെ​ന്ന് തോ​മ​സ് അ​റി​യി​ച്ചു.