ന്യൂഡൽഹി: ഡൽഹി കോർപറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം നേടുമെന്ന് എക്സിറ്റ് പോൾ പ്രവചനങ്ങൾ. മൂന്നു നഗരസഭകളിലായി ആകെയുള്ള 270 വാർഡുകളിൽ 200ൽ അധികം ബിജെപി നേടുമെന്നാണു പ്രവചനം. ഇന്നലെയായിരുന്നു ഡൽഹിയിൽ തെരഞ്ഞെടുപ്പ് നടന്നത്. 26നു ഫലപ്രഖ്യാപനമുണ്ടാകും.
ബിജെപി 202നും 220നും ഇടയിൽ സീറ്റുകൾ നേടുമെന്ന് ഇന്ത്യാ ടുഡേ-ആക്സിസ് എക്സിറ്റ് പോൾ പ്രവചിക്കുന്നു. ആം ആദ്മി പാർട്ടി 23-35 സീറ്റുകളും കോൺഗ്രസ് 19-31 സീറ്റുകളും നേടുമെന്നാണു പ്രവചനം. ബിജെപി 218 സീറ്റു നേടുമെന്നാണു സി വോട്ടർ-എബിപി പ്രവചനം. എഎപിക്ക് 24 സീറ്റുകളും കോൺഗ്രസിന് 22 സീറ്റുകളുമാണു സി വോട്ടറിന്റെ പ്രവചനം.