ന്യൂഡൽഹി: മൂന്നാറിലെ പൊന്പിള ഒരുമൈ നേതാക്കൾക്കെതിരേ മന്ത്രി എം.എം. മണി നടത്തിയ പ്രസ്താവന ശരിയായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലുണ്ടായ സ്ത്രീകളുടെ കൂട്ടായ്മയാണത്. അവരെ ആക്ഷേപിക്കുന്ന രീതിയിൽ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അതു ശരിയായിട്ടുള്ള കാര്യമല്ല. മറ്റു കാര്യങ്ങൾ പറഞ്ഞയാളുമായി സംസാരിച്ചതിനുശേഷം തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരേയുള്ള അതൃപ്തി സിപിഎം കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തെ അറിയിച്ചതായും സൂചനയുണ്ട്.
അതേസമയം, മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരേയുള്ള അതൃപ്തി സിപിഎം കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തെ അറിയിച്ചതായും സൂചനയുണ്ട്.