കൊച്ചി: കേരള പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ചാന്പ്യന്ഷിപ്പില് സെന്‍ട്രല്‍ എക്സൈസിന് വീണ്ടും തോല്‍വി. ഇന്നലെ കൊച്ചി അംബേദ്കര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എഫ്സി തൃശൂരാണ് എക്സൈസിനെ എതിരില്ലാത്ത ഒരു ഗോളിനു വീഴ്ത്തിയത്. രണ്ടു ടീമും ഇഞ്ചോടിഞ്ച് പോരാടിയ മത്സരത്തിൽ തൊണ്ണൂറാം മിനിറ്റില്‍ രാജേഷ് നേടിയ ഗോള്‍ തൃശൂരിനു വിജയം സമ്മാനിച്ചു.
നേരത്തെ രണ്ടുതവണ തൃശൂര്‍ ടീം, എക്സൈസിന്റെ വല കുലുക്കിയെങ്കിലും ഓഫ് സൈഡായി. ആദ്യപകുതിയിൽ ഇരു ടീമും മികച്ച കളി പുറത്തെടുത്തെങ്കിലും ഗോള്‍ അകന്നുനിന്നു. എക്സൈസ് മികച്ച പല ആക്രമണങ്ങളും മെനഞ്ഞെടുത്തെങ്കിലും മുന്നേറ്റനിര ഇവ ഗോളാക്കുന്നതില്‍ പരാജയപ്പെട്ടു. സെന്‍ട്രല്‍ എക്സൈസ്, ഹോം ഗ്രൗണ്ടില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ഗോള്‍ നില സൂചിപ്പിക്കുന്നതിലും ആവേശകരമായിരുന്നു കളി. ഗോളിയുടെ മികവാണ് പലപ്പോഴും തൃശൂരിനെ രക്ഷപ്പെടുത്തിയത്.
കെപിഎല്‍: തൃശൂര്‍ എഫ്സിക്കു ജയം
11:03 PM Apr 23, 2017 | Deepika.com