ന്യൂഡൽഹി: രണ്ടില ചിഹ്നത്തിനു വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷനു കൈക്കൂലി നൽകാൻ ശ്രമിച്ച കേസിൽ എഡിഎംകെ (അമ്മ) ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരനെ ഡൽഹി ക്രൈംബ്രാഞ്ച് ചോദ്യംചെയ്തു. ഇന്നലെ വൈകുന്നേരം മൂന്നിനാണ് ദിനകരൻ ക്രൈം ബ്രാഞ്ചിനു മുന്നിൽ ഹാജരായത്. അതീവ സുരക്ഷയാണു ക്രൈം ബ്രാഞ്ച് ഒാഫീസിന് ഏർപ്പെടുത്തിയിരുന്നത്. ദിനകരന്റെ അഭിഭാഷകനും മാധ്യമപ്രവർത്തകർക്കും പ്രവേശനം നിഷേധിച്ചിരുന്നു.
എസിപി റാങ്കിലുള്ള ഉദ്യോഗസ്ഥനാണു ചോദ്യം ചെയ്തത്. ഫോണിലെ കോൾ ലിസ്റ്റും വാട്ട്സ് ആപ് സന്ദേശങ്ങളും പോലീസ് പരിശോധിച്ചു.
രാജ്യംവിട്ടുപോകാതിരിക്കാൻ ദിനകരനെതിരേ ഡൽഹി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.